BREAKINGNATIONAL

കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയില്‍ രാജ്യം; 25-ാം വാര്‍ഷികം ആചരിക്കുന്നത് രജത് ജയന്തി ദിനമായി

ദില്ലി: കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയില്‍ രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. വിജയ് ദിവസത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഇന്ന് ശ്രദ്ധാഞ്ജലി ചടങ്ങുകള്‍ പങ്കെടുക്കും.
രാവിലെ ഒമ്പതര മുതലാണ് പരിപാടി. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആര്‍പ്പിക്കും. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ അടക്കം നടപ്പാക്കിയിട്ടുണ്ട്. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button