BREAKING NEWSKERALALATESTNEWS

കരിപ്പൂര്‍ വിമാനാപകടം; ഡിജിസിഎ അധികൃതര്‍ പരിശോധന തുടങ്ങി

കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍) അധികൃതര്‍ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തില്‍ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും.

അതേസമയം, വിമാനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവില്‍ എവിയേഷന്‍ മന്ത്രി ഹര്‍ദ്ധീപ് സിംഗ് പുരി പറഞ്ഞു. അപകടത്തിന്റെ യഥാര്‍ത്ഥകാരണം പുറത്ത് കൊണ്ട് വരും. ഉഹാപോഹങ്ങള്‍ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും അപകടത്തിനിരയായവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

Tags

Related Articles

Back to top button
Close