കോഴിക്കോട്: വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 8.30 ഇരുവരും തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സപ്രസിന്റെ മൂന്ന് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ ആദ്യത്തേത് പുലര്‍ച്ചെ രണ്ടിന് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തിയിട്ടുണ്ട്.