BREAKING NEWSKERALALATESTNEWS

കരിപ്പൂര്‍ വിമാനാപകടം; എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍ വേയില്‍ നിന്നും തെന്നിമാറി അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.എങ്ങനെയാണ് അപകടം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ ഫ്ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍), കോക്പിറ്റ വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) എന്നിവ അടങ്ങുന്നതാണ് ബ്ലാക്ക് ബോക്സ്.

വിമാനം പറന്നിരുന്ന ഉയരം, വിമാനത്തിന്റെ അവസ്ഥ, വേഗത, കോക്പീറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണം എന്നിവയെല്ലാം ബ്ലാക്ക് ബോക്സില്‍ റെക്കോര്‍ഡ് ചെയ്യും. ഇത് വിമാനം എങ്ങനെയാണ് ഇപകടത്തില്‍പ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ നിര്‍ണായകമാകും.

അപകടത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഎഐബി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തും.റഡാറില്‍ നിന്നുള്ള വിവരമനുസരിച്ച് വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ പ്രശ്നം നേരിട്ടു. രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി 40 ഓളം അടി താഴ്ചയിലേക്ക് വീണത്.

Related Articles

Back to top button