ന്യൂഡൽഹി: വിമാനാപകടത്തിനു പിന്നാലെ കരിപ്പൂരില്‍
വലിയ വിമാനങ്ങൾക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിലക്കേര്‍പ്പെടുത്തി. വിലക്ക് മഴക്കാലത്തിനു ശേഷം പുനപരിശോധിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ അപകടത്തിൽപ്പെട്ട് 18 പേര് മരിച്ച സാഹചര്യത്തിലാണ് വിലക്ക്. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വിലക്ക് എത്ര കാലത്തേക്കെന്ന ചോദ്യത്തിന്, തീയതി നിശ്ചയിച്ചിട്ടില്ലെന്നും മൺസൂൺ അവസാനിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
വലിയ വിമാനങ്ങളായ ബി 747, എ 350 എന്നിവയ്ക്ക് വലിയ ഇന്ധന ടാങ്കുള്ളതിനാൽ ചെറിയ വിമാനങ്ങളായ ബി 737, എ 320 എന്നിവയേക്കാൾ ദീർഘദൂരം സഞ്ചരിക്കാനാകും. വലിയ വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിംഗിനും കൂടുതൽ നീളമുള്ള റൺവേയും ആവശ്യമാണ്.