BREAKING NEWSKERALALATESTNEWS

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യാത്രക്കാരന്‍ മരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (67) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞത്.

ഹൃദയാഘാതമാണ് മരണകാരണം. വിമാനാപകടത്തില്‍ അരവിന്ദാക്ഷന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.

Related Articles

Back to top button