LATESTBREAKING NEWSNATIONAL

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സംഘര്‍ഷം; ഡെപ്യൂട്ടി ചെയര്‍മാനെ കൈയേറ്റം ചെയ്തു ഇറക്കിവിട്ടു

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബില്‍ പരിഗണനക്ക് വരാനിരിക്കെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ യോഗത്തില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ഡെപ്യൂട്ടി ചെയര്‍മാനെ കൈയേറ്റം ചെയ്യുകയും കസേരയില്‍ നിന്ന് വലിച്ചിറക്കുകയും ചെയ്തു. ബിജെപി അംഗങ്ങള്‍ ഈ നീക്കം പ്രതിരോധിക്കുകയും ചെയ്തതോടെ കൗണ്‍സില്‍ അഭൂതപൂര്‍വ്വമായ സംഘര്‍ഷാന്തരീക്ഷത്തിനാണ് സാക്ഷ്യം വഹിച്ചത്.
75 അംഗ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബിജെപി നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവിശ്വാസം പ്രമേയം പരിഗണിക്കുന്നതിനിടെ ചെയര്‍മാന്‍ സീറ്റിലിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ ജെഡിഎസ് അംഗം ഭോജെഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സീറ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാനുണ്ടെന്ന യെദ്യൂരപ്പ സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദേശത്തിലാണ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തത്. നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് അംഗത്തെ നീക്കം ചെയ്യുകയായിരുന്നു ഭരണകക്ഷിയുടെ ലക്ഷ്യം. 2018ല്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് പ്രതാപ് ചന്ദ്ര ഷെട്ടിയെ ചെയര്‍മാനാക്കിയത്.

Related Articles

Back to top button