LATESTNATIONAL

പ്രശസ്ത നര്‍ത്തകന്‍ അസ്താദ് ദേബൂ അന്തരിച്ചു

മുംബൈ: പ്രശസ്ത നര്‍ത്തകന്‍ അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തില്‍ ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. കൊല്‍ക്കത്തയിലും ജംഷഡ്പൂരിലുമായിരുന്നു ദേബൂവിന്റെ ബാല്യകാലം. പ്രശസ്ത നര്‍ത്തകരായ ഇന്ദ്രകുമാര്‍ മൊഹന്തി, പ്രഹ്ലാദ് ദാസ് എന്നിവരുടെ കീഴില്‍ കഥക് അഭ്യസിച്ചു.
മുംബൈയില്‍ നിന്ന് ബികോം പഠനത്തിനിടെയാണ് അസ്താദ് ദേബൂ കണ്ടംപററി നൃത്തത്തില്‍ ആകൃഷ്ടനാകുന്നത്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹം മാര്‍ത്ത ഗ്രഹാം സെന്റര്‍ ഫോര്‍ കണ്ടംപററി ഡാന്‍സില്‍ നിന്ന് പാശ്ചത്യനൃത്തത്തില്‍ പ്രാവീണ്യം നേടി. പാശ്ചാത്യ നൃത്ത പഠനത്തിന് ശേഷം കേരളത്തിലെത്തിയ അസ്താദ് ദേബൂ ഗുരു ഇ.കെ പണിക്കരുടെ കഴില്‍ കഥകളി അഭ്യസിച്ചു.
അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കാലാജീവിതത്തില്‍ 70 ലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം നൃത്തം ചെയ്തു. 1995 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി, 2005 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
സിനിമാ രംഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസൈന്റ് മീനാക്ഷി; ദ ടെയ്ല്‍ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. അസ്താദ് ദേബുവിന്റെ നിര്യാണത്തില്‍ കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ അനുശോചിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker