ENTERTAINMENTMALAYALAM

അത് എന്റെ തീരുമാനമല്ലായിരുന്നു; കാവേരിയെക്കുറിച്ച് സൂര്യ കിരണ്‍ എന്താ ഇങ്ങനെ പറയുന്നത്

മലയാള സിനിമയില്‍ ബാലതാരമായെത്തി നായികാ വേഷങ്ങളിലേക്ക് വളര്‍ന്ന് അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ട നടി കാവേരിയും മുന്‍ ഭര്‍ത്താവ് സൂര്യകിരണും വിവാഹമോചിതരായി എന്ന് സ്ഥിരീകരണം. ഒരഭിമുഖത്തില്‍ സൂര്യകിരണ്‍ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്.
2010ലായിരുന്നു തെലുങ്ക് നടനും സംവിധായകനുമായ സൂര്യകിരണും കാവേരിയും തമ്മിലെ പ്രണയ വിവാഹം. 2016 മുതല്‍ ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തി എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നെങ്കിലും അതിനൊന്നും സ്ഥിരീകരണമോ വിശദീകരണമോ ലഭിച്ചിരുന്നില്ല.
ബിഗ് ബോസ് തെലുങ്ക് സീസണ്‍ നാലില്‍ സൂര്യ കിരണ്‍ മത്സരാര്‍ത്ഥിയായിരുന്നു. അതിനു ശേഷം നല്‍കിയ ഒരഭിമുഖത്തില്‍ വിതുമ്പിക്കൊണ്ടാണ് സൂര്യകിരണ്‍ കാവേരിയുമായുള്ള വിവാഹമോചനത്തെ പറ്റി സംസാരിച്ചത്.
വിവാഹമോചനം തന്റെ തീരുമാനമല്ലായിരുന്നു. കാവേരി തന്നില്‍ നിന്നും അകന്നു പോയി. തന്നോടൊപ്പം ജീവിക്കാന്‍ കാവേരിക്ക് താത്പ്പര്യമില്ലായിരുന്നു എന്നും സൂര്യകിരണ്‍ പറഞ്ഞു.
2007ല്‍ പുറത്തിറങ്ങിയ കങ്കാരുവിലാണ് കാവേരി അവസാനമായി മലയാള സിനിമയില്‍ നായികാ വേഷം അവതരിപ്പിച്ചത്.

Related Articles

Back to top button