BREAKINGNATIONAL

കടുത്ത പനി, തിഹാര്‍ ജയിലില്‍ കുഴഞ്ഞുവീണ കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ബി ആര്‍ എസ് നേതാവ് കെ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെയാണ് കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ ദില്ലിയിലെ ഡി ഡി യു ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ദില്ലി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസന്‍സ് 2012 ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇ ഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും ആം ആദ്മി നേതാവ് വിജയ് നായരും തമ്മിലുള്ള ഡീലാണെന്നായിരുന്നു അന്ന് ഇ ഡി പറഞ്ഞത്. ഇതിന് പിന്നാലെയാണ് കവിതയെ അറസ്റ്റ് ചെയ്തത്. ദില്ലി മദ്യനയക്കേസില്‍ പിന്നീട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പോലും അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായി.

Related Articles

Back to top button