LATESTBREAKING NEWSKERALA

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻറെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻറെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ തീരുമാനം. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ, വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവർത്തിച്ച് വ്യക്തമാക്കുന്നത്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

താമസ സ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നത്. പുറത്തുവന്ന ശബ്ദരേഖകൾ അനുസരിച്ചും മുഖ്യപ്രതി പൾസർ സുനിലിൻറെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതിൽ വ്യക്തത വരുത്താൻ കൂടിയാണ് ക്രൈംബ്രാഞ്ചിൻറെ ശ്രമം. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. അതേസമയം, ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ലാറ്റിലാകാൻ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker