AUTOFOUR WHEELER

കാവസാക്കിയുടെ വള്‍ക്കന്‍ എസ് ബിഎസ്6 പതിപ്പ് ഉടന്‍

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാഴ്ചയില്‍ ബൈക്ക് ബിഎസ് 4 മോഡലിന് സമാനമായിരിക്കും ബിഎസ് 6 പതിപ്പും.
649 സിസി ലിക്വിഡ്കൂള്‍ഡ്, പാരലല്‍ട്വിന്‍ എഞ്ചിനിലാണ് ബിഎസ്4 ന്റെ ഹൃദയം. ഈ എഞ്ചിന്‍ തന്നെയാണ് ബിഎസ് 6 ലേക്ക് മാറ്റുക. അതേസമയം എഞ്ചിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് 4 പതിപ്പില്‍ ഈ എഞ്ചിന്‍ 7,500 ആര്‍പിഎം ല്‍ 60 ബിഎച്ച്പി കരുത്തും 6,600ആര്‍പിഎം ല്‍ 63 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.
ഹൈടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ ട ന്റെ ഭാരം 235 കിലോഗ്രാമാണ്. വള്‍ക്കന്‍ എസിന് ലഭിച്ച അലോയ് വീലുകളും, ഓഫ്‌സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്‌പോര്‍ടി പരിവേഷം നല്‍കും. 300 ാാ ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 ാാ ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് വള്‍ക്കന്‍ എസ്ിന്റെ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റി.
താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ ട ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ ട ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്.

Tags

Related Articles

Back to top button
Close