NEWSBREAKING NEWSKERALALATEST

തങ്ങളെ പരസ്യമായി ‘തെറി’വിളിക്കുന്ന സാമുവല്‍ കൂടലിനെ പൂട്ടാന്‍ കെസിബിസി

കൊച്ചി: സമൂഹമാധ്യമങ്ങളിലും നേരിട്ടും ക്രൈസ്തവ സന്യാസിനിമാര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ സി ബി സി). സന്യാസിനിമാര്‍ക്ക് നേരെ നടക്കുന്ന അവഹേളനങ്ങളില്‍ ഒരിക്കല്‍ പോലും കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി.
അടുത്തിടെ, ക്രൈസ്തവ സമൂഹത്തെയും സന്യാസിനിമാരെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടും സാമുവല്‍ കൂടല്‍ എന്നയാള്‍ നിരവധി വീഡിയോകള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന പേരില്‍ ഇയാള്‍ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയുമായി നൂറ്റിയറുപതോളം പരാതികള്‍ സന്യസ്തര്‍ നല്‍കിക്കഴിഞ്ഞു. പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു നിയമനടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ കെസിബിസി വ്യക്തമാക്കുന്നു
നേരത്തെയും നിയമത്തിന്റെ മാര്‍ഗം തേടിയിറങ്ങിയിട്ടുള്ള സന്യസ്തര്‍ക്കും അവര്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. സന്യാസിനിമാര്‍ നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെടാത്തതില്‍ മെത്രാന്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പരാതികളില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റമുണ്ടാകാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെടുന്നു.
യു ട്യൂബ് വീഡിയോകളിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ അശ്ലീല യു ട്യൂബര്‍ വിജയ് പി നായരെ സ്ത്രീകള്‍ കൈകാര്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സൈബര്‍ ആക്രമണങ്ങളില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം ആയിരുന്നു അശ്ലീല യു ട്യൂബര്‍ വിജയി പി നായരെ വീട്ടിലെത്തി കൈയേറ്റം ചെയ്തത്. പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ചാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച

Related Articles

Back to top button