മികച്ച നായിക വേഷങ്ങള്‍ ചെയ്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളില്‍ അഭിനയിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മലയാള നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.
തന്റെ ചുരുങ്ങിയ അഭിനയ ജീവിതത്തില്‍ ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ കീര്‍ത്തി നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കീര്‍ത്തി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
സമയം ലോക്ക് ഡൗണ്‍ സമയത്ത് കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകുന്നു എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിലുള്ള വാര്‍ത്തകള്‍. ആ വാര്‍ത്ത തെറ്റാണെന്നും തല്ക്കാലം വിവാഹം കഴിക്കാനുള്ള പ്ലാന്‍ തനിക്കില്ലെന്നും പറഞ്ഞ് കീര്‍ത്തി സംസാരിച്ചിരുന്നു.
ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. കീര്‍ത്തി പറഞ്ഞു.