KERALALATESTVAYANADU

മാനന്തവാടിയില്‍ എംഎല്‍എ. ഒ ആര്‍ കേളു(50) രണ്ടാമങ്കത്തിനിറങ്ങുന്നു

കല്‍പ്പറ്റ: മാനന്തവാടിയില്‍ എംഎല്‍എ. ഒ ആര്‍ കേളു(50) രണ്ടാമങ്കത്തിനിറങ്ങുന്നു. ആദിവാസി ക്ഷേമസമിതി(എകെഎസ്) സംസ്ഥാന പ്രസിഡന്റും സിപിഐ എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമാണ്. . 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വര്‍ഷം മെമ്പറുമായിരുന്നു. ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 30 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവം. 2016ലെ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കാട്ടിക്കുളം ഓലഞ്ചേരി രാമന്റെയും പരേതയായ അമ്മുവിന്റെയും മകന്‍. ഭാര്യ: പി കെ ശാന്ത. മക്കള്‍: മിഥുന, ഭാവന.
പി.കെ. ജയലക്ഷ്മി തന്നെയായിരിക്കും ഇത്തവണയും മാനന്തവാടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker