KERALAKOTTAYAMLATESTLOCAL NEWS

കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാല അറസ്റ്റില്‍

കോട്ടയം: വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലായെ പൊലീസ് അറസ്റ്റ് ചെയ്യ്തു. 2019ല്‍ യു ട്യൂബ് വഴി കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. കോട്ടയം കുറവിലങ്ങാട് പോലീസ് എറണാകുളത്ത് നിന്ന് കെന്നഡിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരം കെന്നഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെന്നഡിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമായി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീമാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെന്നഡി കരിമ്പിന്‍കാല രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കെന്നഡി നടത്തിയ പ്രതികരണങ്ങളും മുന്‍പ് വിവാദമായിട്ടുണ്ട്.

Related Articles

Back to top button