SPORTS

ആനയെ കൊലപ്പെടുത്തിയ സംഭവം: ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം മറച്ചു

പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പൈനാപ്പിളിനുള്ളിൽ സ്ഫോടക വസ്തു വെച്ച് ഗർഭിണിയായ പിടിയാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആനയോട് മനുഷ്യൻ കാട്ടിയ കൊടുംക്രൂരതയിൽ പ്രതിഷേധിച്ച് സിനിമ, കായിക മേഖലകളിലെ പ്രമുഖരടക്കം നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഫുട്ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സും വിമർശനവുമായി രംഗത്തെത്തി.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോയില്‍ നിന്ന് ആനയുടെ ചിത്രം ഭാഗികമായി മറച്ചാണ് ക്ലബ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. ആനയ്ക്ക് നേരെ നടന്നത് നീചവും ക്രൂരവുമായ ആക്രമണമാണെന്നും ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ക്ലബ് പറയുന്നു.

Related Articles

Back to top button