BREAKING NEWSKERALA

കേരള കോണ്‍ഗ്രസ്(ബി) എല്‍ഡിഎഫിനോട് ഇടയുന്നു, വീണ്ടും യുഡിഎഫിലേക്കോ

ഇടതുമുന്നണി വിട്ട് ഗണേഷ് കുമാര്‍ യു ഡി എഫിലേക്ക് തന്നെ മടങ്ങിപ്പോകുമെന്ന അഭ്യൂഹങ്ങള്‍ നില്‍ക്കേ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പരസ്യ അതൃപ്തി അറിയിച്ച് രംഗത്ത്. സീറ്റ് വിഭജനത്തിലും തങ്ങളെ തഴഞ്ഞതില്‍ മനംനൊന്താണ് ബാലകൃഷ്ണപിള്ള ജില്ലാ കമ്മറ്റിയുമായി ചേര്‍ന്ന് അതൃപ്തി അറിയിച്ചത്.
ഇതോടെ, തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് ബി എല്‍.ഡി.എഫ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ ബി ഗണേഷ് കുമാര്‍ എം.എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടന്നതും അതൃപ്തിക്കു കാരണമായിട്ടുണ്ട്. ഇനിയും ഇവിടെ കടിച്ചുതൂങ്ങി നില്‍ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് ഭൂരിഭാഗം ജില്ലാക്കമ്മറ്റികളുടേയും തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനു ശോഭിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം കൂടി നടന്നാല്‍ എല്‍.ഡി.എഫ് പൂര്‍ണമായും പ്രതിരോധിക്കാന്‍ പോലും കഴിയാതെ ഉഴലുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Back to top button