BREAKINGKERALA

രണ്ടിലയോ പോയി, ഇനി ഓട്ടോയെങ്കില്‍ ഓട്ടോ; ചിഹ്നം അംഗീകരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യവുമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ടായി പിളര്‍ന്നപ്പോള്‍ രണ്ടിലയും നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് ജോസഫിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. നെടുകെ പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പില്‍ രണ്ടില വാടി ഓട്ടോറിക്ഷ ഓടിക്കയറി. അതും വമ്പന്‍ സ്പീഡില്‍.
തെരഞ്ഞടുപ്പില്‍ വൈകി കിട്ടിയതെങ്കിലും ഓട്ടോറിക്ഷ പി ജെ ജോസഫിനും കൂട്ടര്‍ക്കും ഭാഗ്യ ചിഹ്നമാണിപ്പോള്‍. എന്നാല്‍ പിന്നെ ഇനി അങ്ങോട്ട് ഓട്ടോറിക്ഷയിലാകാം രാഷ്ട്രീയ പോരാട്ടമെന്ന് ഉറപ്പിക്കുന്നു ജോസഫ് വിഭാഗം. പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലും മറ്റൊരു അഭിപ്രായം ഉണ്ടായില്ല. ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി ചെയര്‍മാനായ പി ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഓട്ടോ കിട്ടിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിലിരിക്കാമെന്നും പാര്‍ട്ടി കണക്ക്കൂട്ടുന്നു.
രണ്ടിലയ്ക്ക് വേണ്ടി ജോസ് കെ.മാണിയുമായുള്ള തര്‍ക്കവും ജോസഫ് അവസാനിപ്പിക്കുകയാണ്. ഒരു എംപിയെ കൂടി കിട്ടിയതോടെ സംസ്ഥാന പാര്‍ട്ടി പദവിയും ഉറപ്പിച്ചു കേരള കോണ്‍ഗ്രസ് ജോസഫ്. പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് ഇനി തുടര്‍ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവസാനം മാണി കേരള കോണ്‍ഗ്രസില്‍ ലയിക്കുന്നതിന് മുമ്പ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button