കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിനെച്ചൊല്ലി പി.ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമ യുദ്ധത്തില്‍ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി. കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരില്‍ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജോസ് കെ മാണി നില്‍കിയ അപ്പീലിലാണ് പുതിയ വിധി.
കോരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം എന്ന പേര് അനുവദിച്ച ഹൈക്കോടതി ബെഞ്ചില്‍ തന്നെയാണ് ഉത്തരവ് ചോദ്യം ചെയ്ത് ജോസ് വിഭാഗം ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കോടതി മുന്‍ ഉത്തരവില്‍ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറങ്ങിയത്.
കേരള കോണ്‍ഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പു കമ്മിഷന് അനുവദിച്ച് തന്നതെന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല.