KERALALATEST

മുന്നണി മാറ്റത്തിനു മുന്നേ മാണിസാറും ബോര്‍ഡും ചുവന്നു

കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിക്കും മുന്‍പേ, പാര്‍ട്ടി ബോര്‍ഡില്‍ ചുവപ്പ് ഇടംനേടി.കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച പുതിയ ബോര്‍ഡിലാണ് ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ പാര്‍ട്ടിയുടെ പേര് എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ആ മാറ്റം പോലെ ജോസും കൂട്ടരും ഇടതുപാളയത്തില്‍ എത്തിയിരിക്കുന്നു. തങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ആളുകള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് എങ്ങനെ മുന്നേറും എന്നതാണ് ഇനി കണേണ്ടിയിരിക്കുന്നത്. എല്‍ഡിഎഫിനും മറുപടി പറയേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ടാകും. പഴയ കോഴക്കേസ് ഉള്‍പ്പടെ എല്ലാം.

Related Articles

Back to top button