BREAKING NEWSENTERTAINMENTMALAYALAM

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

തിരുവനന്തപുരം: 50ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വാസന്തി മികച്ച ചിത്രം. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്,മികച്ച നടി കനി കുസ്യതി, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി.മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.

Related Articles

Back to top button