LATESTNATIONAL

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ സെപ്ടംബറില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനസംഘ് സ്ഥാപകനേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖമുഖമായിരുന്നു. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന അദ്ദേഹം ജനസംഘിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തിയത്.
ഗുജറാത്ത് നിയമസഭയിലേക്ക് ആറ് തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1995 ലാണ് അദ്ദേഹം ആദ്യ തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 1998 മുതല്‍ 2001 വരെ മുഖ്യമന്ത്രിയായി തുടര്‍ന്ന അദ്ദേഹം പിന്നീട് 2012 ല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012 ലെ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 2014 ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു.

Related Articles

Back to top button