കെവിന് ശേഷം അനീഷും….. കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് പൊതുസമൂഹം ഉറക്കെ വിളിച്ചം പറയുമ്പോഴും ജാതീയത ഇപ്പോഴും പലരുടേയും മനസില്‍ കൊടികുത്തി വാഴുന്നു എന്നതിന്റെ തെളിവ് കൂടിയാണ് തേന്‍ കുറിശ്ശിയിലെ അനീഷ്….. ഇതിനു മുന്‍പും ഭീഷണിയുണ്ടായിരുന്നുവെന്ന് അനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നത് മനസുള്ളവന്റെ മനസാക്ഷിയെ പിടിച്ച് ഉലയ്ക്കുന്നതാണ്….
ജാതി ബോധവും…. അതിലപ്പുറം സമ്പത്തിന്റെ വലിപ്പചെറുപ്പവും മലയാളിയുടെ മനസിന്റെ അടച്ചിട്ട കോണില്‍ നിന്ന് പുറത്ത് ചാടി രാക്ഷസ രൂപം കൊണ്ട കാഴ്ച്ച …. അങ്ങനെ മാത്രമാണ് തേന്‍ കുറിശ്ശിയിലെ അഭിമാനമില്ലാത്തവരുടെ ക്രൂരതയെ വിശേഷിപ്പിക്കാനാകൂ…..നീണ്ട നാളത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുന്‍പാണ് ഹരിത അനീഷിനൊപ്പം പോയത്…… അതും പൊലീസ് മധ്യസ്ഥതയില്‍…. എല്ലാം സ്റ്റേഷനില്‍ വെച്ച് സമ്മതിച്ച് മിണ്ടാതെ പോയ പിതാവും, അമ്മാവനുമാണ് ക്രിസ്മസ് ദിനത്തില്‍ കൊലക്കത്തിയെടുത്ത് അനീഷിന് മരണവിധിയെഴുതിയത്…. മകള്‍ക്ക് അകാല വൈധവ്യവും….
അനീഷിനെ വഴിയരികില്‍ വെച്ച് കണ്ട അമ്മാവന് സുരേഷ് , ഹരിതയുടെ അച്ഛന് പ്രഭുകുമാറിനേയും കൂട്ടി വന്ന് വഴിയരികില്‍ വെച്ച് കുത്തി വീഴ്ത്തുകയായിരുന്നു. തുടയില്‍ ആഴത്തിലുള്ള രണ്ട് മുറിവുകള്‍…. നിലയ്ക്കാത്ത രക്തസ്രാവത്തിനൊപ്പം ആ ചെറുപ്പക്കാരനും കാലം കടന്നു പോയി…. പ്രതികളെ എത്രയും പെട്ടന്ന് പിടിക്കാനായതില്‍ പൊലീസിന് അഭിമാനിക്കാം…. പക്ഷെ ആ പിതാവിന്റെ ചോദ്യമിപ്പോഴും ഉത്തരം കിട്ടാതെ നില്പുണ്ട്…. ഭീഷണിയെന്ന് പരാതി പറഞ്ഞിട്ടും എന്ത് കൊണ്ട് നടപടി ഉണ്ടായില്ല…
തന്റെ പ്രിയതമന്റെ ശരീരം ചേര്‍ത്ത് പിടിച്ച് ഹരിത അവസാനവും നിലവിളിച്ചത് എനിക്കെന്റ വീട്ടില്‍ പോകണ്ട എന്നാണ്…