പാലക്കാട് : കെഎഫ്.സി ഇന്ത്യ, പാലക്കാട് അദ്യ റെസ്റ്റോറന്റ് തുറന്നു. കജാസ് സ്റ്റേഡിയം ബൈപാസ് റോഡിലാണ് പുതിയ റസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്. ഹോട്ട് ആന്റ് ക്രിസ്പി ചിക്കന്‍, ചിക്കന്‍ പോപ്പ് കോണ്‍, ചിക്കന്‍ സ്ട്രിപ്പ്സ്, സിന്ഗര് ബര്‍ഗര്‍ ,കെ.എഫ്.സി ബക്കറ്റ് തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സാനിറ്റൈസേഷന്‍, സ്ക്രീനിങ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്, കോണ്ടാക്റ്റ്ലെസ് സര്‍വീസ് എന്നിങ്ങനെ 46 സുരക്ഷാ വാഗ്ദാനങ്ങളോടെയാണ് കെ.എഫ്.സി പാലക്കാട് നഗരത്തിലേക്ക് ചുവട് വെയ്ക്കുന്നത്. മേശകള്‍ , കൗണ്ടറുകള്‍, ഡോറുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ ഓരോ 30 മിനിറ്റിലും സാനിറ്റൈസ് ചെയ്യുന്നു.ഓരോ ഓര്‍ഡറിനു ശേഷവും ഡെലിവറി ടീം സാനിറ്റൈസ് ചെയ്യുന്നു. ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീം അംഗങ്ങളെയും സ്ഥിരമായി സ്ക്രീന്‍ ചെയ്യുകയും ശരീര താപനില പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യുന്നു.
റെസ്റ്റോറന്റില്‍ ഇരുന്നു കഴിക്കുന്നതിന് പുറമെ ഡെലിവറിക്കും ടെയ്ക്ക് ഏവേയ്ക്കും കെഎഫ്സി വാഹനങ്ങളിലേക്ക് എത്തിച്ചു നല്കുന്നു. ആപ്പിലൂടെ പ്രീ ഓര്‍ഡര്‍ ചെയ്യാനു തുടര്‍ന്ന് റെസ്റ്റോറന്റിന്റെ പരിസരത്ത് ഭക്ഷണം കാറിലേക്കോ ബൈക്കിലേക്കോ എത്തിച്ചു നല്‍കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ഇതിനു പുറമ സൈാമാറ്റോ , സ്വിഗ്ഗി കെഎഫ്സി വെബ് സൈറ്റ് എന്നിവയിലൂടെ വീട്ടിലിരുന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.