ചെന്നൈ : നിലനില്‍പ്പിനുള്ള പോരാട്ടത്തിലായിരിക്കു്ന ചെറുകിട റെസ്റ്റോറന്റുകള്‍ക്കും പ്രാദേശിക ഭക്ഷ്യ ബിസിനസുകള്‍ക്കും സഹായവുമായി കെഎഫ്സിയുടെ ഇന്ത്യ സഹ് യോഗ് പദ്ധതി പ്രഖ്യാപിച്ചു. ഫുഡ് ആന്റ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ , നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. 500 റെസ്റ്റോറന്റുകളെ അടുത്ത രണ്ടു വര്‍ഷത്തോടെ അവരുടെ ബിസിനസ് ശക്തിപ്പെടുത്താന്‍ വേണ്ട പിന്തുണ നല്‍കുമെന്ന് കെ.എഫ് സി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ സമീര്‍ മേനോന് പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ഹൈദരാബാദ്, ബെംഗഌരു എന്നീ നഗരങ്ങളിലെ തെരഞ്ഞെടുത്ത റെസ്റ്റോറന്റുകള്‍ക്കായിരിക്കും ഗുണഫലങ്ങള്‍ ലഭിക്കുക. റെസ്റ്റോറന്റ് ബിസിനസിന്റെ വിവിധ ഘടകങ്ങള്‍ അടങ്ങിയതും പ്രത്യേകം ഡിസൈന്‍ ചെയ്തുതമായ പരിശീലന മോഡ്യൂളുകളിലേക്ക് ഈ ബിസീനസ് സ്ഥാപനങ്ങള്‍ക്ക് ആക്സസ് നല്‍കും. വില്‍പ്പന, ഉപഭോക്തൃ സേവനം, എന്നിവ മെച്ചപ്പെടുത്തല്‍ ലാഭം വര്‍ധിപ്പിക്കല്‍, ഭക്ഷ്യസുരക്ഷ , ശുചിത്വം , സാനിറ്റേഷന്‍ തുടങ്ങിയ വിവിധ വിഷയയങ്ങളില്‍ പരിശീലനം നല്‍കും