കൊച്ചി : മുന്‍നിര ഫിന്‍ടെക് സ്റ്റാര്‍ട്ട് അപ്പായ ഖാത്താ ബുക്കിന്റെ, മൈ സ്റ്റോര്‍ ആപ്പിന് മികച്ച പ്രതികരണം. കേവലം 15 സെക്കന്‍ഡിനുള്ളില്‍ വ്യാപാരികള്‍ക്ക്, അവരുടെ ബിസിനസ് ഓണ്‍ലൈനാക്കാന്‍, മൈ സ്റ്റോര്‍ ആപ് സഹായിക്കുന്നു.ഒരു മാസത്തിനുള്ളില്‍ 2.5 ദശലക്ഷം വ്യാപാരികള്‍ മൈ സ്റ്റോര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. വേഗമേറിയതും സുരക്ഷിതവുമായ ഇന്റര്‍ഫേസിനൊപ്പം എളുപ്പത്തിലുള്ള സൈന്‍അപ് പ്രക്രിയയും ഇതിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡില്‍ ആണ് ഈ ആപ്.
മൈ സ്റ്റോര്‍ ആപ് 13 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബിസിനസ് നടത്താനും ഇത് സഹായകമാണ്.
ഖാത്താ ബുക്ക് ആപ് ഉപയോക്താക്കളില്‍ മൂന്നിലൊന്നോളം മൈ സ്റ്റോറിന് ഉണ്ട്.
ചെറിയ, ഇടത്തരം, മൈക്രോ വിഭാഗങ്ങളിലെ ബിസിനസ് ചെലവു കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും മൈസ്റ്റോര്‍ ആപ്പിനു കഴിയുമെന്ന് ഖാത്താ ബുക്ക് ഫൗണ്ടറും സി ഇ ഒയുമായ രവീഷ് നരേഷ് പറഞ്ഞു. ഓഫ് ലൈനില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറാനും ഇത് മികച്ച ഉപാധിയാണ്.
പരമ്പരാഗത ‘പറ്റ്ബുക്ക്’ സംവിധാനത്തെ ഡിജിറ്റലൈസ് ചെയ്യുകയാണ് പുതിയ ആപ് ചെയ്യുക. 500ലധികം ബിസിനസ് വിഭാഗങ്ങളിലായി പലചരക്കുകട മുതല്‍ മൊബൈല്‍ റീ ചാര്‍ജ് കടകള്‍, തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ തുടങ്ങി എല്ലായിടത്തും ഖാത്താ ബുക്കിന്റെ സാന്നിധ്യമുണ്ട്.