ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. 5 മാസങ്ങല്‍ക്ക് മുമ്പ് ചിത്രത്തിലെ പാരാകേ പടരാമേ…എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. മലയാളവും ഹിന്ദിയും ചേര്!ന്നുള്ള പാട്ട് യൂട്യൂബില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നാല് ഗാനങ്ങള്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ്. മ്യൂസിക് 247 യൂട്യൂബ് ചാനല്‍ വഴിയാണ് ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുന്നത്.
ലൂക്ക എന്ന സിനിമയിലെ മനോഹര ഗാനങ്ങളൊരുക്കിയ സൂരജ് എസ്.കുറുപ്പ് ആണ് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജിനൊപ്പം സിത്താര കൃഷ്ണകുമാര്‍, റംഷി അഹമ്മദ്, മൃദുല്‍ അനില്‍, പവിത്ര ദാസ്, പ്രണവ്യ ദാസ്, അതിഥി നായര്‍, യദു കൃഷ്ണന്, നീതു നടുവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്, വിനായക് ശശികുമാര്‍, നിഷ നായര്‍, ലക്ഷ്മി മേനോന്, സൂരജ് എസ് കുറുപ്പ് എന്നിവരുടേതാണ് വരികള്‍.
ലോകം ചുറ്റുന്ന ഒരു അമേരിക്കന്‍ യുവതി ഇന്ത്യയിലെത്തുന്നതും മലയാളിയായ ഒരു ഗൈഡിനെ കൂടെ കൂട്ടി യാത്രകള്‍ നടത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ സിനിമകളൊരുക്കിയ ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് ഭീതിയില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ഡിസ്നി ഹോട്ട് സ്റ്റാര്‍ വഴി സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായാണ് സൂചന. ടൊവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന സിനിമയില്‍ ഇന്ത്യ ജാര്‍വിസാണ് നായികയായെത്തുന്നത്. ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സുഷിന് ശ്യാമാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ റംഷി അഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.