LATESTWORLD

പൊതുവേദിയില്‍ കണ്ണുനിറഞ്ഞ് കിം ജോങ് ഉന്‍; പിന്നാലെ ജനങ്ങളോട് മാപ്പപേക്ഷ

കോവിഡ് മഹാമാരിക്കിടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതില്‍ മാപ്പ് പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് കണ്ണട ഊരി കണ്ണു തുടച്ച് കൊണ്ട് അദ്ദേഹം വികാരാധീനനായത്. ബ്രിട്ടിഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കാം ജനങ്ങളോട് മാപ്പ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

‘ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു’- പരേഡിനെ അഭിസംബോധന ചെയ്ത് കിം പറഞ്ഞു. തന്റെ പൂര്‍വപിതാമഹന്‍മാര്‍ രാജ്യത്തിന് ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം ഊന്നി പറഞ്ഞ കിം, ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതും അമേരിക്കയെ നേരിട്ട് വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി.

‘എന്തുകൊണ്ടാണ് ഇത്തരമൊരു അവസരത്തില്‍ കണ്ണുനീര്‍ ഒഴുകിയെത്തിയതെന്ന് നോക്കേണ്ടത് പ്രധാനമാണ്,” കൊറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്റെ ഉത്തര കൊറിയ ഡിവിഷന്‍ ഡയറക്ടര്‍ ഹോംഗ് മിന്‍ കൊറിയ ടൈംസിനോട് പറഞ്ഞു. കിം വളരെയധികം തന്റെ നേതൃത്വത്തിന്‍മേല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button