കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ്

മാന്നാര്‍: കടപ്ര പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പിപിഇ കിറ്റിന്റെ ആദ്യഘട്ട വിതരണം പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഷിബു വര്‍ഗീസിനു കൈമാറി ലയണ്‍സ് 318ബി ഡിസ്ട്രിറ്റ് ഗവര്‍ണ്ണര്‍ ഡോ. സി പി ജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജി പി ജോണ്‍ അധ്യക്ഷത വഹിച്ചു, ക്ലബ്ബ് സെക്രട്ടറി ട വിജയകുമാര്‍, ട്രഷര്‍ എ കെ മോഹനന്‍ ഭാരവാഹികളായ ആര്‍ രാജേഷ്, സണ്ണി പുഞ്ചമണ്ണില്‍, ഇന്ദുശേഖരന്‍, പി ടി തോമസ്, മുരളീധരന്‍ പിള്ള, കെ ജി ഗോപാല കൃഷ്ണന്‍ നായര്‍, വര്‍ഗീസ് ചെറിയാന്‍ , ബെന്നി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.