LATESTNATIONAL

സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഈ മാളില്‍ എല്ലാം സൗജന്യം

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തിക്രി അതിര്‍ത്തിയിലെ കിസാന്‍ മാള്‍. അന്താരാഷ്ട്ര എന്‍ജിഒ ആയ ഖല്‍സ എയിഡ് ആണ് കര്‍ഷകര്‍ക്ക് നിത്യോപയോഗ വസ്തുക്കളും തണുപ്പിനെ നേരിടാനുള്ള സാമഗ്രികളും സൗജന്യമായി നല്‍കിക്കൊണ്ട് മാള്‍ ഒരുക്കിയിരിക്കുന്നത്. കൊടും തണുപ്പിനെ നേരിടുന്നതിനായുള്ള വസ്ത്രങ്ങള്‍ കമ്പിളി, സ്വെറ്റര്‍, ജാക്കറ്റ്, സോക്ക്‌സ്, മഫഌ, വാസ്ലിന്‍ തുടങ്ങിയവയും നിത്യോപയോഗ വസ്തുക്കളായ ടൂത്ത് ബ്രഷ്, പേസ്റ്റ്, എണ്ണ, പാല്‍പ്പൊടി, സോപ്പ് ഉള്‍പ്പെടെയുള്ളവയും ഖല്‍സ സൗജന്യമായി നല്‍കുന്നുണ്ട്.
സാനിറ്ററി നാപ്ക്കിനുകള്‍, ടാര്‍പോളിന്‍, നഖംവെട്ടി എന്നിവയും മാളിലുണ്ട്. രാവിലെ 9 മുതല്‍ അഞ്ച് വരെയാണ് കിസാന്‍ മാളിന്റെ പ്രവര്‍ത്തനം. സംഭാവനകളിലൂടെ ലഭിക്കുന്നവയാണ് മാളിലൂടെ വില്‍ക്കുന്നത്. ‘ ഞങ്ങള്‍ രണ്ടു മാസമായി സിംഗു, തിക്രി അതിര്‍ത്തികളിലുണ്ട്, ആളുകള്‍ക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാം, അതിര്‍ത്തികളില്‍ ഞങ്ങള്‍ക്ക് രണ്ട് ഗോഡൗണുകളുണ്ട്, അവിടെയാണ് സംഭാവന നല്‍കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്നത്, ഇവിടെ നിന്നാണ് ആവശ്യത്തിനനുരസരിച്ച് മാളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നതെന്ന്’ ഒരു വിതരണക്കാരന്‍ പറയുന്നു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നു. ബദല്‍ നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തളളി. നിയമം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയിരുന്നില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker