LATESTKERALAVAYANADU

കിസാന്‍ റേഡിയോ ഇനി കര്‍ഷകര്‍ക്ക് സ്വന്തം; രാഹുല്‍ ഗാന്ധി എം.പി. കിസാന്‍ റേഡിയോ ലോകമലയാളികള്‍ക്ക് സമര്‍പ്പിച്ചു

കല്പറ്റ: കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ഷിക റേഡിയോയായ കിസാന്‍ റേഡിയോ ലോകമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് സമര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപി യുമായ രാഹുല്‍ ഗാന്ധി. 101 നെന്മണികള്‍ കോര്‍ത്തുണ്ടാക്കിയ ഹാരമണിഞ്ഞ് കൊണ്ടാണ് അദ്ദേഹം റേഡിയോ ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.സി വേണുഗോപല്‍ എം.പി, ഐ.സി ബാലകൃഷണന്‍ എം.എല്‍.എ, രാജിത്ത് വെള്ളമുണ്ട, പര്‍വ്വതി ഷിനോജ്, ബിജു കിഴക്കേടം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കാര്‍ഷിക വൃത്തിക്കു പേരുകേട്ട വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും സംപ്രേക്ഷണമാരംഭിക്കുന്ന കിസാന്‍ റേഡിയോയുടെ ലോഗോ പ്രകാശനം ഫെബ്രുവരി 10 ആം തീയതി തൃശൂര്‍ വൈഗയില്‍ വെച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. കൃഷി വകുപ്പിന്റെ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഡയറക്ടര്‍ വാസുകി ഐഎഎസും രംഗത്ത് വന്നിരുന്നു.
വയനാട്ടില്‍ വേരുറപ്പിച്ചിട്ടുള്ള കെന്റ് മീഡിയയാണ് ഇത്തരമൊരു സംരംഭത്തിന് പിന്നില്‍. പ്രവാസി മലയാളിയും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകുമാര്‍ കല്ലിട്ടതില്‍, രാജിത്ത് വെള്ളമുണ്ട,ബിജു കിഴക്കേടം, പ്രദുല്‍ രാഘവ്, ആശ്രിത ഓ എസ്, പാര്‍വതി ഷിനോജ്, വിമല്‍ കുമാര്‍ എന്നിവരാണ് കിസാന്‍ റേഡിയോയുടെ അണിയറ ശില്‍പ്പികള്‍. പൂര്‍ണ്ണമായും കാര്‍ഷിക പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടായിരിക്കും റേഡിയോയുടെ പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് റേഡിയോ ആസ്വദിക്കാം.
മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നെല്ല്. അങ്ങനെയുള്ള നെല്‍കൃഷി സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ഉത്തരവാദിത്വമാണ്. യുവാക്കളുടെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിക്ക് 101 നെന്മണികള്‍ കോര്‍ത്തുണ്ടാക്കിയ ഹാരമണിയിച്ചതിലൂടെ യുവാക്കളിലേക്ക് ആ കര്‍ത്തവ്യം ഏല്പിക്കുകയാണ് കിസാന്‍ റേഡിയോ ലക്ഷ്യം വെക്കുന്നതെന്ന് റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ രാജിത്ത് വെള്ളമുണ്ട പറഞ്ഞു. പുതു തലമുറയെ കൃഷിയില്‍രകൃഷിയിലേക്ക് ആകര്ഷിക്കുന്നതിനോടൊപ്പം പഴയ തലമുറയ്ക്കും ആസ്വാദ്യകരമായ രീതിയിലായിരിക്കും റേഡിയോയുടെ പ്രവര്‍ത്തനമെന്ന് മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ അറിയിച്ചു മാര്‍ച്ച് 1 മുതല്‍ പുത്തന്‍ പരിപാടികള്‍ ആസ്വദിച്ചു തുടങ്ങാം ഇപ്പോള്‍ പരീക്ഷണ പരീക്ഷണ പ്രേക്ഷേപണമാണ് നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു .
24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന കിസാന്‍ റേഡിയോ പ്ലെസ്റ്റോറില്‍ ലഭ്യമാണ്. www.kissanradio.com എന്ന വെബ്‌സൈറ്റിലൂടെയും കിസാന്‍ റേഡിയോ ആസ്വദിക്കാം

Related Articles

Back to top button