കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഗ്രാഫ് ഫയരാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.കൊവിഡിനെ പ്രതിരോധിക്കാൻ സമർത്ഥമായ നീക്കം നടക്കുന്നുണ്ടെന്നും പ്രതിരോധത്തിന് പിന്തുണ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ഭാഗങ്ങളിൽ നിന്ന് അതിന് വിപരീത സമീപനം ഉണ്ടായി. കൊവിഡിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നും കേരളം സ്വീകരിച്ച പ്രതിരോധ മാർഗം ശരിയായിരുന്നു എന്നു തെളിയുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ കേസ് മുതൽ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചു. വിദേശ രാജ്യങ്ങൾ വീണ്ടും ഷട്ട്ഡൗണിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. ഇത് അനുഭവ പാഠമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ മരണനിരക്ക് 0.39 ശതമാനംമാണ്. മരണനിരക്ക് കുറയ്ക്കാൻ ആണ് ശ്രമം. ആശ്രദ്ധയോടെ പെരുമാറിയാൽ ഈ സ്ഥിതി മാറും കൊവിഡിൽ കേരളത്തിന്റെ ഭയം സംസ്ഥാനത്ത് പ്രായമേറിയവർ കൂടുതൽ ഉണ്ട് എന്നതാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ പ്രായമേറിയവരിലേക്ക് രോഗം വ്യാപിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത കൂടുതൽ ഉള്ള ഇടമാണ് കേരളം. ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്ത് കൂടുതൽ ഉണ്ട്. ഇത് കൂടുതൽ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുമെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.