തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകന് അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന് അന്‍ഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയോ എന്ന സംശയമുയര്‍ന്നത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായി ഫയര്‍ഫോഴ്സ് ഇപ്പോഴും കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്.