KERALALATEST

എല്‍.ഡി.എഫ്. അംഗങ്ങള്‍ വൈകി; കൊച്ചിയില്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനിടെ കൈയ്യാങ്കളി

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വൈകിയെത്തിയ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധം. എല്‍.ഡി.എഫ്. അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വൈകിയതിനെ ചൊല്ലിയാണ് അംഗങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു മണിക്ക് നടക്കേണ്ട തിരഞ്ഞെടുപ്പ് 2.30 കഴിഞ്ഞിട്ടും ആരംഭിച്ചില്ല.
വൈകി എത്തിയ എല്‍.ഡി.എഫ്. അംഗങ്ങളെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് യു.ഡി.എഫ്. അംഗങ്ങള്‍ ബഹളംവെച്ചത്. രണ്ടു മണിക്ക് കൗണ്‍സിലില്‍ എത്തിയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നതായിരുന്നു ആവശ്യം. വരണാധികാരിയായ കളക്ടര്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകിയെത്തിയ അംഗങ്ങള്‍ ഒപ്പിടാതിരിക്കുന്നതിന് രജിസ്റ്റര്‍ പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നു. തുടര്‍ന്ന് കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. രജിസ്റ്ററില്‍ ആരൊക്കെ വൈകിവന്ന് ഒപ്പിട്ടു എന്ന് പരിശോധിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button