BREAKING NEWSKERALA

ലീഗ് വിമതന്റെ പിന്തുണയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഇടതുമുന്നണിക്ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ വിമതരേയും സ്വതന്ത്രരേയും പക്ഷം ചേര്‍ക്കാനുള്ള മുന്നണികളുടെ നീക്കത്തിനിടെ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതന്‍.
ലീഗ് തന്നോട് അനീതി കാണിച്ചു, അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി ലീഗ് വിമതന്‍ ടികെ അഷ്‌റഫ് വ്യക്തമാക്കി. ഇതോടെ കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തുമെന്ന് ഉറപ്പായി.
കൊച്ചി കോര്‍പ്പറേഷനില്‍ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടികെ അഷ്‌റഫ് വിജയിച്ചത്. ഭൂരിപക്ഷമുള്ള മുന്നണിയുമായി സഹകരിക്കും. ഉപാധികളൊന്നും മുന്നോട്ടുവെയ്ക്കില്ലെന്നും ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്‌റഫ് പറഞ്ഞു.
74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണ വേണം. അതേസമയം ലീഗ് സ്വതന്ത്രന്‍ പിന്തുണച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ ഭരിക്കാം.
അതേസമയം സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് സിപിഎം വിമതന്‍ കെപി ആന്റണി പറഞ്ഞു. ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നു, ഇന്ന് വൈകുന്നേരത്തോടെ അന്തിമതീരുമാനം അറിയിക്കുമെന്നും കെപി ആന്റണി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker