BREAKING NEWSKERALALATESTNEWS

കൊച്ചിയില്‍ അനാവശ്യമായി പുറത്തിറങ്ങരുത്; കർശനടപടിയുമായി പൊലീസ്

കൊച്ചിയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി  പൊലീസ് രംഗത്തിറങ്ങി. ചമ്പക്കര മാര്‍ക്കറ്റിലെ പരിശോധനയ്ക്ക് പിന്നാലെ  കലൂര്‍, എം.ജി.റോഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍, ആദ്യഘട്ടത്തില്‍ പിടികൂടിയവരെ  താക്കീത് നല്‍കി വിട്ടയച്ചു. ബസുകളിലും പരിശോധന നടത്തുന്നുണ്ട്.

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി  ആശുപത്രി ഒ.പിയില്‍ രണ്ടുദിവസം മുമ്പെത്തിയ  രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 15 ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോയി. വീട്ടില്‍ കഴിഞ്ഞ രോഗിയെ കളമശേരി മെഡി.കോളജിലേക്ക് മാറ്റി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി അണുവിമുക്തമാക്കി. ചെല്ലാനത്ത് വ്യാപക പരിശോധന നടത്തും.മൊബൈല്‍ ലാബ് എത്തി സ്രവം ശേഖരിക്കും, ഫലം ഒരു ദിവസം കൊണ്ട് ലഭിക്കും.

കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്‍റെയും നഗരസഭയുടെയും പരിശോധന നടന്നു. മാസ്ക് ധരിക്കാത്തവരുള്‍പ്പെടെ അമ്പതോളം പേരെ   കസ്റ്റഡിയിലെടുത്തു.  നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button