ചലച്ചിത്ര താരം കൊച്ചുപ്രേമനൊപ്പമുള്ള ഒരു ചിത്രത്തോടൊപ്പം പിന്നണിഗായിക അഭയ ഹിരണ്മയി പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അഭയയുടെ അമ്മാവനാണ് കൊച്ചുപ്രേമന്. പ്രിയപ്പെട്ട അമ്മാവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുള്ള കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
കൊച്ചുപ്രേമന് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ യദാര്‍ത്ഥ പേര് കെഎസ് പ്രേംകുമാര്‍ എന്നാണ്. കൊച്ചുപ്രേമന് ഹിരണ്മയിയുടെ അമ്മാവനാണ് എന്നത് പുതിയ അറിവാണ് എന്നാണ് പലരുടെയും അഭിപ്രായം. എന്താണെങ്കിലും അമ്മാവനെയും മരുമകളെയും കണ്ട ഞെട്ടലിലാണ് ആരാധകര്‍. അതുക്കൊണ്ട് തന്നെ ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
അഭയയുടെ പോസ്റ്റ്:
ഞാന്‍ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മള് കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മല്‍. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മന്‍ തന്ന മൊബൈല്‍ ഫോണ്‍
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും .ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ് ബോക്സ് ‘ ആണ് മാമ്മന്‍