BREAKING NEWSKERALALATEST

കൊടി സുനിയെ വഴിവിട്ട് സഹായിച്ച് പൊലീസ്; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് വഴിവിട്ടു സഹായം നല്‍കിയെന്ന ആരോപണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്‌ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ കണ്ണൂരിലേക്ക് കൊണ്ടുപോകുമ്പോഴാണ് വഴിവിട്ടു സഹായം ചെയ്തത്. കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.കണ്ണൂര്‍ കോടതിയില്‍ മറ്റു ചില കേസുകള്‍ക്കായി കൊണ്ടുപോകുന്ന വഴിയാണു സുനിക്കും മറ്റു രണ്ട് കൂട്ടു പ്രതികള്‍ക്കും എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നല്‍കിയത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
വടകര കോടതിയില്‍ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പോലീസുകാര്‍ക്കെതിരായ ആരോപണം. മാഹിയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറില്‍ സഞ്ചരിച്ചതായും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് എതിരാളിയായ മറ്റൊരാളുമായി വഴക്കിട്ടതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker