തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നാല്‍, കൊലയ്ക്ക് കൊല എന്നതല്ല സിപിഎം നയമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വെഞ്ഞാറമൂട് കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ പോലും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക തന്നെ ചെയ്യും. അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഇല്ലാതാക്കാന്‍ പറ്റുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ സിപിഎം കേരളത്തില്‍ ഉണ്ടാകില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ജോലി നല്‍കുമെന്നും ഇവരുടെ മക്കളുടെ വിദ്യാഭ്യാത്തിന്റെ മുഴുവന്‍ ചെലവും പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.