തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിയാ എന്‍ഫോഴ്സ്മെന്റ് കേസില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനീഷ് ഒരു വ്യക്തി മാത്രമാണ്. പൊതു പ്രവര്ത്തകന് അല്ല. വ്യക്തിപരമായി ഉയര്‍ന്ന് വന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഏത് ഏജന്‍സി വേണമെങ്കിലും എന്തും അന്വേഷിക്കട്ടെ. എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും നല്കട്ടെ. ഇക്കാര്യത്തില്‍ പാര്‍ട്ടി എന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചു.
ഇഡി പരിശോധനക്കെതിരെ ആക്ഷേപങ്ങളും പരാതിയും ബിനീഷിന്റെ കുടുംബവും ഉയര്‍ത്തിട്ടുണ്ട് അതിലും പാര്‍ട്ടി ഇടപെടുന്നില്ല. രണ്ടര വയസ്സുള്ള കുട്ടിയെ തടങ്കലില്‍ വച്ചത് അടക്കമുള്ള പ്രശ്നങ്ങളും അതു സംബന്ധിച്ച പരാതികളും ഉയര്‍ന്നു വന്നിട്ടുണ്ട്. പരാതിപ്പെടാനുള്ള എല്ലാ അവകാശവും ബിനീഷിന്റെ കുടുംബത്തിന് ഉണ്ട്. . അതും ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.