BREAKING NEWSKERALALATEST

മുഖ്യമന്ത്രിയെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് അറസ്റ്റുചെയ്യാന്‍ നീക്കം: കോടിയേരി

തലശ്ശേരി: ഇടതുമുന്നണി മന്ത്രിസഭയെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റുചെയ്യാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിക്കുന്നതായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തലശ്ശേരി മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബസൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ക്കും മന്ത്രി കെ.ടി. ജലീലിനുമെതിരേ കേസെടുത്ത് ഭയപ്പെടുത്താനും നീക്കമുണ്ട്. ഏജന്‍സികള്‍ക്കുമുന്നില്‍ വിറങ്ങലിച്ചുപോകുന്നവരല്ല ഇടതുപക്ഷം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ പ്രേരിപ്പിച്ചെന്ന വിവരം പുറത്തുവന്നു. ഇത് പരിശോധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമം അനുവദിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങളിലെ ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ ഇത്തരം നീക്കങ്ങളില്‍ പകച്ചുപോകുന്നത് കണ്ടിട്ടുണ്ട്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭീഷണിക്കുമുന്നില്‍ കീഴടങ്ങരുതെന്ന സന്ദേശമാണ് ഇതിനെതിരേ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരണം നടത്തും. ഇത്തരം പ്രചാരണം ഒരുമിച്ച് വരുമ്പോള്‍ ശരിയല്ലേയെന്ന് തോന്നും. എന്നാല്‍ കരുതിയിരിക്കണമെന്നും കോടിയേരി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker