തിരുവനന്തപുരം: കെ ടി ജലീലിന് പൂര്‍ണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണ്.
താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്പ്പലോകത്തെ കണ്ടെത്തല്‍ എന്നും കോടിയേരി വിമര്‍ശിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ മകന് ഏത് ശിക്ഷയും കിട്ടട്ടെയന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍
കോടിയേരി വ്യക്തമാക്കി.