KERALALATEST

കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണന്‍

കൊച്ചി: കൊടിയേരി ബാലകൃഷ്ണനെ ആര്‍.എസ്.എസിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ, ചൈന വേണോ എന്ന സംശയം തീര്‍ക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസില്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായ ശ്ഛിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീര്‍ക്കാനും, പോളിറ്റ് ബ്യൂറോ അംഗം SRP യെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും RSS ല്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയും. RSS കാരനായിരുന്നുവെന്ന് SR P അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ AKG സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് RSS ന്റെ കാഴ്ചപ്പാട്….
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആര്‍എസ്എസ് അനുഭാവമുണ്ടെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതേസമയം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പണ്ട് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളാണെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയിലും വാര്‍ത്ത വന്നു. ഇക്കാര്യം എസ്.ആര്‍.പി സ്ഥിരീകരിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കോടിയേരിയെ തന്നെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണന്‍ രംഗത്തു വരുന്നത്.
https://www.facebook.com/bgopalakrishnan.gopu/posts/2614066982181495

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker