കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ 75 വയസുള്ള വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സമീപവാസിയായ സ്ത്രീയുമടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എടത്തല ചെമ്പറക്കിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി(48), എരുപ്പച്ചിറ യില്‍ താമസിക്കുന്ന ഓമന(52),ഇവരുടെ എളയ മകന് മനോജ് എ്ന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുത്തന്‍ കുരിശ് സി ഐ സാജന് സേവ്യര്‍ പറഞ്ഞു.ബലാല്‍സംഗം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റു ചെയ്തിരിക്കുന്നത്. കുടുതല്‍ പേരുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും സി ഐ പറഞ്ഞു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേ സമയം ക്രൂരമായ പീഡനത്തില്‍ പരിക്കറ്റ വൃദ്ധയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓര്മ കുറവുള്ളതിനാല്‍ പോലിസിന് ഇവരുടെ മൊഴി കൃത്യമായി രേഖപെടുത്താന്‍ കഴിഞ്ഞിട്ടില്ല.മൂന്നു പ്രതികളെയും ഇന്നലെ തന്നെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മണിക്കുറുകളോളം നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപെടുത്തിയത്.ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയില്‍ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവത്രെ