കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ്. മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതിയും മനോജിന്റെ അമ്മയുമായ ഓമന എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
പീഡനത്തിന് ഇരയായ 75കാരിയെ ഓമന മനപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് കണ്ടെത്തുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, പീഡനത്തില്‍ ക്രൂരമായ പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.