കൊല്ലം: കളമശേരിയിലെ കുട്ടികളുടെ ആക്രമണത്തിനു സമാനമായി കൊല്ലത്തും പ്രായപൂര്‍ത്തിയാകാത്തവരുടെ തമ്മില്‍ത്തല്ല്. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒന്‍പതാം ക്ലാസുകാരനെയും സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.
ബെല്‍റ്റുപയോഗിച്ചുള്ള മര്‍ദ്ദനത്തിനുശേഷം ശരീരത്തിനു മുകളില്‍ കയറിയിരുന്നും മര്‍ദ്ദിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല. കൂട്ടത്തല്ല് നടന്ന സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.