ENTERTAINMENTMALAYALAM

അടിയന്തരാവസ്ഥ കാലത്തെ കഥയുമായി ‘കൊല്ലവര്‍ഷം 1975’ ന്റെ ടീസര്‍

നവാഗതനായ സജിന്‍ കെ. സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കൊല്ലവര്‍ഷം 1975’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. രാജ്യം ഭീതിയോടെ ഓര്‍ക്കുന്ന അടിയന്തരാവസ്ഥ കാലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ് സിനിമ. ജനാധിപത്യം കാറ്റില്‍പറത്തിയ കയ്‌പേറിയ നാളുകളെ കുറിച്ച് 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രമൊരുങ്ങുകയാണ്.
വയനാട്ടിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥകാലം കേരളത്തിലെ ട്രൈബല്‍ സമൂഹങ്ങളെ ഏതുതരത്തില്‍ ബാധിച്ചു എന്നതാണ് സിനിമയുടെ പ്രമേയം. ഏദന്‍ ഫ്‌ലിക്‌സ് ക്രിയേഷന്‍സ്, അലിക്കല്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളുടെ കീഴില്‍ സജിന്‍ കെ സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്ന സിനിമയില്‍ നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈപ്പന്‍ കുരുവിളയാണ് സംഗീതം നല്‍കുന്നത്.
പവി കെ.പവന്‍ ഛായാഗ്രഹണം, അഖില്‍ പി. ധര്‍മജന്‍ തിരക്കഥ, ആഗ്‌നസ് ജീസ കോസ്റ്റ്യൂം, ജിബിന്‍ ജോണ്‍, അബു ദിനല്‍, ജെനി ഹരിഹരന്‍ കല, ആഗ്‌നസ്, വന്ദന രാജ് മേക്കപ്പ മോഹന്‍ മൂന്നാര്‍ ആക്ഷന്‍, രാജേഷ് പിഎം സൗണ്ട് ഡിസൈന്‍, മില്‍ജോ ജോണി എഡിറ്റിംഗ്, രാഗേന്ദ് രവീന്ദ്രന്‍ പ്രൊജക്ട് ഡിസൈന്‍ ഒരുക്കിയിരിക്കുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍ ഇതിനകം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker