BUSINESSBANKING

കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പാ പലിശനിരക്ക് കുറച്ചു

കൊച്ചി : കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പാ പലിശനിരക്ക്, 15 ബിപിഎസ് കുറച്ച് 6.75 ശതമാനമാക്കി. കൊട്ടക് ഭവന വായ്പയും ബാലന്‍സ് ട്രാന്‍സ്ഫര്‍ വായ്പകളും ഇപ്പോള്‍ ആരംഭിക്കുന്നത് 6.75 ശതമാനം നിരക്കിലാണ്. ഇത് ഭവന വായ്പാ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്.
വീട് വാങ്ങാന്‍ പറ്റിയ സമയമാണിതെന്ന് കൊട്ടക് പറയുന്നു. പലിശ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
ഒരു വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടിശികയുള്ള ഭവന വായ്പാ അക്കൗണ്ട് ബാലന്‍സ് കൊട്ടക്കിലേയ്ക്ക് മാറ്റാനും നിലവിലുള്ള ഇഎംഐകള്‍ കുറയ്ക്കുന്നതിനും ഇപ്പോള്‍ അനായാസമാണെന്ന് കൊട്ടക് മഹീന്ദ്ര ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.
ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ആകര്‍ഷകമായ നിരക്കുകളാണുള്ളത്. കൊട്ടക് ഡിജി ഭവന വായ്പകളും എളുപ്പത്തിലുള്ള ഡോക്യുമെന്റേഷനും ഉപയോഗിച്ച് 48 മണിക്കൂറിനുള്ളില്‍ ദ്രുത ഓണ്‍ലൈന്‍ അനുമതി ലഭ്യം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker