BREAKING NEWSKERALALATEST

കോതമംഗലം പള്ളി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ വീണ്ടും ചോദിച്ചു… സാവകാശം തരുമോ

കൊച്ചി: കോതമംഗലം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്റ് സോണിലാണെന്നും പള്ളി ഉള്‍പ്പെടുന്ന മുനിസിപ്പല്‍ പരിധിയില്‍ മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പള്ളി ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ട് പോയാല്‍ ആളുകള്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പികണമെന്നും കളക്ര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
മുളന്തുരുന്തി പള്ളിയില്‍ കോടതി ഉത്തരവ് നടപ്പാക്കിയപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകള്‍ സംഘടിച്ചു. ഇവരുടെ സാമ്പിള്‍ പരിശോധന ഫലം വരാനിരിക്കുന്നതയുള്ളൂ. ഇടുക്കി മുള്ളരിങ്ങാട് പള്ളിയില്‍ കോടതി വിധി നടപ്പാക്കിയപ്പോള്‍ അവിടെ കൊവിഡ്
സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. പള്ളിയുടെ ഹാള്‍ കൊവിഡ് കെയര്‍ സെന്റര്‍ ആയതിനാല്‍ പള്ളി ഉള്‍ക്കൊള്ളുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആണെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button